കട്ടിപ്പാറ : ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും ലോക പ്രശസ്ത അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ്റെ ജന്മദിനത്തിൽ ആചരിക്കപ്പെടുന്ന ദേശീയ അധ്യാപക ദിനത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ കുരുന്നുകൾ ഗുരുക്കൻമാർക്ക് സ്നേഹാദരങ്ങളർപ്പിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം, അധ്യാപകരായ കെ.ടി അരിഫ്, പി. സജീന, കെ.പി ജസീന ,ദിൻഷ ദിനേശ്, കെ.സി ശിഹാബ് , പി.പി. തസലീന,ഷാഹിന കേയക്കണ്ടി, ടി.ഷബീജ്, ഫൈസ് ഹമദാനി, പ്രബിത പി.പി , ബുഷറ, റൂബി എം എ , അനുശ്രീ പി.പി, ആര്യാമുരളി, ഷാഹിന കെ കെ മുതലായവരെ അദ്ദേഹം ഷാൾ അണിയിച്ച് ആദരിച്ചു. അധ്യാപനം പോലെ മഹത്തായ സേവനമനുഷ്ഠിക്കുവാൻ ഭാഗ്യം ലഭിച്ച അധ്യാപകർ രാഷ്ട്ര പുനർനിർമ്മാണത്തിൽ ഏറ്റവും വലിയ പങ്കാണു വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. ഒരു കുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു മികച്ച അധ്യാപകനെ ലഭിക്കുകയെന്നതാണെന്ന മഹാത്മജിയുടെ വാക്കുകൾ അധ്യാപക സമൂഹം ഓർമ്മിക്കണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
മദർ PTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, സ്കൂൾ ലീഡർ സയാൻ പി. ആശംസകൾ നേർന്നു.
