Trending

പോക്സോ കേസിൽ ചമൽ സ്വദേശിയായ ബാർബർഷോപ്പ് ഉടമ അറസ്റ്റിൽ




താമരശ്ശേരി: പ്രായപൂർത്തിയാവാത്ത
ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ചമൽ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. 

ചമലിൽ ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ  ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്.

അഞ്ചോളം വിദ്യാർഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കൾ പരാതി നൽകിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരാതികളിൽ കേസെടുത്ത് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post