Trending

കൊളത്തറ ചാലിയാറിൽ തോണി മറിഞ്ഞു: താമരശ്ശേരി സ്വദേശിയെ കാണാതായി



ചെറുവണ്ണൂർ കൊളത്തറ മാട്ടു മ്മൽ ചാലിയാറിൽ തോണി മറി ഞ്ഞു ഒരാളെ കാണാതായി. 4 പേരെ രക്ഷിച്ചു. താമരശ്ശേരി കാരാടി പൊൽപാടത്തിൽ ചന്ദ്രദാസിനെ(54)യാണു കാണാതായത്.ഇന്നലെ രാത്രി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. താമരശ്ശേരി കാരാടി സ്വദേശികളായ ഒരുപനക്കുന്നുമ്മൽ രാജേഷ്(48), പാലക്കുന്നുമ്മൽ നിഷിൽ(46), പറച്ചിക്കുന്നുമ്മൽ ഷറഫു ദ്ദീൻ(41), കണ്ണംകുന്നുമ്മൽ ഷാഫി(40) എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

മാട്ടുമ്മൽ നിന്നു ചെറിയമാടിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച തോണി യാണു വൈകിട്ട് 6.30ന് ഒഴുക്കിൽപെട്ടു മറിഞ്ഞത്. നാട്ടുകാർ 4 പേരെ മറ്റൊരു തോണിയിൽ കയറ്റിയെങ്കിലും ചന്ദ്രൻ മുങ്ങി പ്പോകുകയായിരുന്നു. മീഞ്ചന്ത യിൽ നിന്നു ‌സ്റ്റേഷൻ ഓഫി സർ എം.കെ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാ സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ധരാണ് തിരച്ചിൽ നടത്തുന്നത്.. രാത്രി 9 ന് തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും.

Post a Comment

Previous Post Next Post