താമരശ്ശേരി :
കൺസ്യൂമെർഫെഡും താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ കെടവൂരിൽ വെച്ച് നടത്തുന്ന ഓണ വിപണി ബാങ്ക് പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രണമാണ് ഇത്തരം സഹകരണ വിപണികളിലൂടെ ലക്ഷ്യമിടുന്നത്. സബ്‌സിഡി -നോൺ സബ്‌സിഡി ഇനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാവും.
വാർഡ് മെമ്പർ എം.വി യൂവേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
മുൻ ഡയറക്ടർ ടി.കെ തങ്കപ്പൻ മാസ്റ്റർ, സി.കെ വേണുഗോപാൽ,ബാങ്ക് വൈസ് പ്രസിഡണ്ട് ഉല്ലാസ് കുമാർ, ബാങ്ക് ഡയറക്ടർമാരായ കെ വി സെബാസ്റ്റ്യൻ, പി.എം അബ്ദുൽ മജീദ്, ഒ.പി ഉണ്ണി,
ടി.എം അബ്ദുൽ ഹക്കീം മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .
ആദ്യ വില്പന പ്രസിഡന്റിൽ നിന്നും കെടവൂർ വി.പി ഉണ്ണിയേട്ടൻ ഏറ്റുവാങ്ങി ബാങ്ക്ഡയറക്ടർ വി രാജേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി കെ വി അജിത നന്ദിയും പറഞ്ഞു.
