Trending

കന്നൂട്ടിപ്പാറ സ്കൂളിൽ 'പോഷൺ സുഭിക്ഷ' പദ്ധതിക്ക് തുടക്കമായി.


കട്ടിപ്പാറ : മലയോര മേഖലയിലെ കുട്ടികളുടെ ആശാകേന്ദ്രമായ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ കുട്ടികൾക്ക് പോഷക സമൃദ്ധവും രുചികരവുമായ ഭക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുൻനിർത്തി അവിഷ്ക്കരിച്ച തനതു പദ്ധതിയായ പോഷൺ സുഭിക്ഷയുടെ ഉദ്ഘാടനം കൊടുവള്ളി ബി.ആർ.സി ട്രെയിനർ അബ്ദുൽ അഷറഫ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി.
സ്കൂളിലെ സീനിയർ അധ്യാപകനായ കെ.ടി ആരിഫ് മാസ്റ്റർ സ്പോൺസർ ചെയ്ത ചിക്കൻ ബിരിയാണിയാണ് ഇന്ന് കുട്ടികൾക്ക് വിളമ്പിയത്.
മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും സന്നദ്ധ സംഘടനകൾ, ഉദാരമതികൾ മുതലായവയുടെ സഹകരണത്തോടെ പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം നൽകുവാനാണ് ലക്ഷ്യമിടുന്നതെന്ന് എച്ച് എം പറഞ്ഞു.
സി ആർ സി കോർഡിനേറ്റർ റാലിസ രാജു, സ്റ്റാഫ് സെക്രട്ടറി ജസീന കെ.പി, SRG കൺവീനർ ദിൻഷ ദിനേശ്, അറിവിൻ ചെപ്പ് കോർഡിനേറ്റർ തസ്ലീന പി.പി, നാട്ടുപച്ച കൺവീനർ കെ.സി. ശിഹാബ്, ശാസ്ത്ര ക്ലബ് കൺവീനർ ടി.ഷബീജ്, ഐടി കോർഡിനേറ്റർ ഫൈസ് ഹമദാനി മുതലായവർ ആശംസകളർപ്പിച്ചു.
 ഹോസ്പിറ്റാലിറ്റി ലീഡർ റൂബി എം എ , ക്ലാസ് ലൈബ്രറി കൺവീനർ അനുജ പി.പി,ആര്യ മുരളി, കെ.പി. മുഹമ്മദലി, കെ.കെ റസീനത്ത്, കെ കെ റസിയ, ഖൈറുന്നീസ മുതലായവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post