Trending

'മാലിന്യമുക്ത നവകേരള' ശിൽപ്പശാല :- കട്ടിപ്പാറയിൽ എം സി എഫ് പ്രവർത്തനം നവംബറിൽ ആരംഭിക്കും




കട്ടിപ്പാറ :
മാലിന്യമുക്ത നവകേരള ശിൽപ്പശാല കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് പ്രേംജി ജെയിംസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബുബക്കർക്കുട്ടി മാലിന്യമുക്ത നവകേരള പ്രതിജ്ഞ ചൊല്ലി നൽകി. അസിസ്റ്റൻ്റ് സെക്രട്ടറി ശ്രികുമാർ പദ്ധതി സംബന്ധിച്ച് നിർദ്ദേശങ്ങൾ വിശദ്ധികരിച്ച് മാർഗ്ഗരേഖ ശിൽപ്പശാലയിൽ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ,
ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, ഗ്രാമ പഞ്ചായത്ത് മെമ്പർ
അനിത രവിന്ദ്രൻ,,
അഷ്റഫ്, സലാം മണക്കടവൻ, മജീദ്മൗലവി, ലത്തിഫ് ക്വാറി,ഷൈജ ഉണ്ണി,രവി പയ്യോണ മുതലായവർ സംസാരിച്ചു.

Post a Comment

Previous Post Next Post