ചമൽ: ഗവൺമെന്റ് എൽ പി സ്കൂളിലെ ഫ്ലവേഴ്സ് ടാലന്റ് ലാബിന്റെ നിയന്ത്രണത്തിൽ നടക്കുന്ന സ്റ്റെപ്പ് പരീക്ഷകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിച്ചു.
മാസംതോറും നടന്നുവരുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്.
ഓണാഘോഷത്തോടനുബന്ധിച്ച്
വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓണപ്പതിപ്പുകൾ പ്രകാശനം ചെയ്തു.
അക്കാദമിക പുരോഗതി ലക്ഷ്യമാക്കി വിദ്യാലയത്തിൽ നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് അറിയിച്ചു.
സീനിയർ അസിസ്റ്റന്റ് ശ്രീജ എം നായർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ ടി കെ., പി.ആർ.ഒ. ഷംല പി.എച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
