Trending

അധ്യാപക ദിനം ആഘോഷിച്ചു



ചമൽ: ചമൽ നിർമ്മല യു.പി സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. ഹൃദയംകൊണ്ട് കുട്ടികളോട് സംസാരിക്കേണ്ടവരാണ് അധ്യാപകരെന്നും കുട്ടികളെ ഉണർത്താൻ തക്കവിധമുള്ള ഒരു സ്പാർക്ക് എല്ലാ അധ്യാപകരിലും ഉണ്ടാവേണ്ടതുണ്ട് എന്നും പി.ടി.എ പ്രസിഡൻ്റ് ശ്രീ. പി ഹാസിഫ് അഭിപ്രായപ്പെട്ടു.കുഞ്ഞുമനസ്സുകളിൽ അറിവിന്റെയും വിജ്ഞാനത്തിന്റെയും പ്രകാശം ചൊരിയാൻ എല്ലാ അധ്യാപകർക്കും സാധിക്കട്ടെ എന്ന് പിടിഎ വൈസ് പ്രസിഡണ്ട് പി നൂറുദ്ദീൻ ആശംസിച്ചു. അധ്യാപനത്തോടുള്ള സമർപ്പണം ഞങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല മികച്ച വ്യക്തികൾ ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട് എന്ന് പ്രധാനാധ്യാപിക ജി സ്ന ജോസ് അഭിപ്രായപ്പെട്ടു. പി.ടി.എ ഭാരവാഹികൾ അധ്യാപകർക്കെല്ലാം സ്നേഹോപഹാരങ്ങൾ നൽകി. എം.പി.ടി.എ ചെയർപേഴ്സൺ ശ്രീമതി ലജിത ബിജു, സീനിയർ അസിസ്റ്റൻഡ് ശ്രീമതി ഷൈനി പി.എ എന്നിവർ ആശംസകളർപ്പിച്ചു.

Post a Comment

Previous Post Next Post