കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ കോളിക്കൽ - 11 - വാർഡിൽ മികച്ച കർഷകൻ തട്ടാഞ്ചേരി മുഹമ്മദിൻ്റെ കൃഷി ഭൂമിയിൽ വാഴ, കപ്പ എന്നീ കൃഷികൾ നശിപ്പിച്ചു കൊണ്ടിരുന്ന ഏകദേശം 60 കിലോ തൂക്കം ഉള്ള കാട്ടുപന്നിയെ എം.പാനൽ ഷൂട്ടർ ചന്തുകുട്ടി വേണാടി വെടിവെച്ചു കൊന്നു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ മുഹമ്മദ് മോയത്ത് , കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി സെബാസ്റ്റ്യൻ എന്നിവരുടെ സാന്ന്യദ്ധ്യത്തിൻ കാട്ടുപന്നിയുടെ ജഡം മറവു ചെയ്തു -