ചമൽ : ലഹരി മുക്ത നാടിനായി ചമലിലെ സാമൂഹിക -സാംസ്കാരിക -മത - രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ചേർന്ന് പി. കെ. ശ്രീനേഷ് പബ്ലിക് ലൈബ്രറി ചമലിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ വിഷ്ണു ചുണ്ടൻകുഴി, അനിൽ ജോർജ് എന്നിവർ ചെയർമാനും കൺവീനറുമായി ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.ജോർജ് വർഗീസ് അധ്യക്ഷത വഹിച്ച പരിപാടി
താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ജെഫിൻ രാജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എൻ. പി. കുഞ്ഞാലിക്കുട്ടി സ്വാഗതവും സെക്രട്ടറി പി. എം. ഹാസിഫ് നന്ദിയും പറഞ്ഞു.
