താമരശേരി: നിർമ്മാണത്തിലിരിക്കുന്ന കാസർഗോഡ്-തിരുവനന്തപുരം മലയോരഹൈവേയുടെ കട്ടിപ്പാറ റീച്ചിൽ ചമൽ ഭാഗത്ത് വൈദ്യുതി വകുപ്പ് ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാത്തതിനാൽ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ നിശ്ചലാവസ്ഥയിലാണ്. ജി എസ് ടി വിരിച്ച് റോളർ അടിച്ച് ലെവലാക്കി ബലപ്പെടുത്തി ഒന്നാംഘട്ട ടാറിംഗിനായുള്ള കേളൻമൂല മുതൽ പെരുമ്പള്ളി വരെയുള്ള ചമൽ ഭാഗം റോഡിൽ 90 ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റി,ലൈൻ സ്ഥാപിക്കാത്തതിനാലും, മൂന്നോളം ട്രാൻസ്ഫോർമറുകൾ മാറ്റിസ്ഥാപിക്കാത്തതിനാലും ടാറിംഗ് പ്രവർത്തി മുടങ്ങിയിരിക്കുകയാണ്.ജി എസ് ടി വിരിച്ച് റോളർ അടിച്ച് ലെവലാക്കി ബലപ്പെടുത്തിയ ഭാഗം റോഡ് ക്യത്യതയോടെ ടാറിംഗ് നടത്തിയില്ലെങ്കിൽ ബലപ്പെടുത്തിയ റോഡും, ഹൈവേയുമായി ബന്ധിപ്പിക്കുന്ന മറ്റു ഉപറോഡുകളുടെ പാരശ്വഭാഗങ്ങളും വാഹനങ്ങൾ ഓടിയും , വേനൽമഴയിലും അകപ്പെട്ട് കുണ്ടും കുഴിയും കിടങ്ങുകളുമായി രൂപാന്തരപ്പെടുവാനും, രൂക്ഷമായ പൊടി ശല്ല്യാത്താൽ അന്തരിഷ മലിനീകരണത്തിനും സാധ്യത ഉണ്ടാവുന്നതിനാൽ കട്ടിപ്പാറ റീച്ചിലെ വൈദ്യുതി പ്രവർത്തികൾ കരാറെടുത്ത കാരറുകാരനെ കൊണ്ട് സമയബന്ധിതമായി പ്രവർത്തി പൂർത്തികരിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത കെ എസ് ഇ ബി പുതുപ്പാടി സെക്ഷൻ അധികൃതരും, കരാറുകാരനും ചമൽ പ്രദേശവാസികളോട് നീതി പുലർത്തി വരാനിരിക്കുന്ന ദുരാവസ്ഥയിൽ നിന്ന് ചമൽ നിവാസികളെ മോചിപ്പിക്കണമെന്ന് വാർഡ് മെബ്ബർ അനിൽ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചമൽ മേഖല UDF യോഗം ആവശ്യപ്പെട്ടു. അബ്ദുൾ സലാം മണക്കടവൻ, സി കെ അലി, റോബി ജെയിംസ്, പീയുസ് എൻ സി, ജമീല സെയ്ദ്, നാസർ ചമൽ, റസാഖ്, നാസർ പി, മാധവൻ വി കെ,സലിം എൻ പി , പി വി കോയഹാജി,യു കെ സുരേഷ്,എൻ പി കുഞ്ഞാലികുട്ടി,ദാമോധരൻ കെ എന്നിവർ സംസാരിച്ചു.
മലയോര ഹൈവേയുടെ കട്ടിപ്പാറ റീച്ചിലെ ചമൽ ഭാഗത്ത് പ്രവർത്തി സ്തംഭനാവസ്ഥയിൽ.
byC News Kerala
•
0
