കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ 2024 -25 അധ്യയനവർഷത്തെ പഠനോത്സവം സംഘടിപ്പിച്ചു. ഈ അധ്യയന വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ അറിവുകളുടെയും ശേഷികളുടെയും പ്രദർശനം കൊണ്ട് ശ്രദ്ധേയമായ പഠനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി നിർവഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബെസി കെ. യു ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബി തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രസംഗം, പാട്ട്, കവിത തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സയൻസ് ,സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട മോഡലുകളും ചാർട്ടുകളും സജ്ജീകരിച്ചിരുന്നു. ഇൻസ്പെയർ അവാർഡ് ജേതാവ് അലൻ വേഗ, വിവിധ ചെസ്സ് മത്സരങ്ങളിൽ ചാമ്പ്യനായ ഡേവിസ് ജിമ്മിച്ചൻ, ഉറുദു ഫുട്ബോൾ ധമാക്ക ജില്ലാതലത്തിൽ വിജയികളായ അമീൻ അൻഫാസ്, ഫായിസ് , അമീനു സിറാജ് ,അമീൻ ഷാഹിദ് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപക പ്രതിനിധി സ്മിത തോമസ് ഏവർക്കും നന്ദി പറഞ്ഞു.
