Trending

എംഡിഎംഎയുമായി അമ്പയത്തോട് സ്വദേശി എക്സൈസ് പിടിയിൽ.






കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി അമ്പയത്തോട് സ്വദേശി മസ്താൻ എന്ന മിർഷാദ് ആണ് പിടിയിലായത്. കോഴിക്കോട് കോവൂർ - ഇരിങ്ങാടൻ പള്ളി റോഡിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് പിടിയിലായതെന്ന് എക്സൈസ് സി ഐ പ്രജിത്ത് എ പറഞ്ഞു. പ്രതി എക്സൈസിൻ്റെ ബ്ലാക്ക് ലിസ്റ്റിൽ പെട്ടയാളാണ്. എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്താണ് മിർഷാദ് എന്നും സി ഐ പ്രജിത്ത് പറഞ്ഞു

Post a Comment

Previous Post Next Post