കട്ടിപ്പാറ : ചമൽ അംബേദ്കർ സാംസ്കാരിക നിലയം വായനശാല ഭരണഘടനാ ശില്പി ഡോ. ബി.ആർ. അബേദ്കറുടെ 134-ാം മത് ജന്മദിന ആഘോഷവും, പുഷ്പാർച്ചനയും നടത്തി.
സാമൂഹ്യ സൗഹാർദവും തുല്യതയും നിറഞ്ഞ ഒരു രാജ്യം എന്നതാണ് ഡോ. ബി.ആർ അംബേദ്കറുടെ ലക്ഷ്യം. ഉണ്ണി പുവ്വത്തിങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അംബേദ്കർ സാംസ്കാരിക നിലയം വായനശാല പ്രസിഡണ്ട്. കെ.വി. സെബാസ്റ്റ്യൻ ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക നിലയം സെക്രട്ടറി കെ. പി രാജൻ സ്വാഗതം പറഞ്ഞു. ഷീലത വിജയൻ.രാജൻ.പി.എം. എന്നിവർ സംസാരിച്ചു.
