കട്ടിപ്പാറ : ബിജെപി എട്ടേക്ര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണാഘടനാ ശില്പി ഡോ ബി.ആർ അംബേദ്കറുടെ 134-ാം ജന്മദിനം സമുചിതമായി അഘോഷിച്ചു.ഡോ ബി.ആർ അംബേദ്കറുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
ബൂത്ത് പ്രസിഡണ്ട് ജിനീഷ് വി.എൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
മനോജ് കുമാർ, പി.എം ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ സെക്രട്ടറി ബാബു ചന്ദ്രകാന്തം സ്വാഗതവും, പി.എം ഷാജി നന്ദിയും പറഞ്ഞു.
