താമരശ്ശേരി : ഭരണഘടന ശിൽപ്പി ഡോ. ബി.ആർ.അംബേദ്കർ ജയന്തി ബിജെപി താമരശ്ശേരി നോർത്ത് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആഘോഷിച്ചു.
ചുങ്കം കയ്യേലിക്കുന്നുമ്മൽ നടന്ന പരിപാടി അംബേദ്കർ ഛായാ ചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാനായ കർമ്മയോഗിയായിരുന്നു ഡോ അംബേദ്കർ എന്ന് ഗിരീഷ് തേവള്ളി പറഞ്ഞു. ജാതി , മത വിവേചനങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിച്ച് സമത്വ
സുന്ദരമായ ഭാരതം സ്വപ്നം കണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഏരിയ വൈസ് പ്രസിഡൻറ് ചന്ദ്രൻ മൂന്നാംതോട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രദേശത്തെ മുതിർന്ന അംഗം കല്യാണി അമ്മയെ സംസ്ഥാന കൗൺസിൽ അംഗം
വി.പി.രാജീവൻ ആദരിച്ചു.
എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ ലോലിത ബൈജുവിനെ മണ്ഡലം സെക്രട്ടറി എ.കെ.ബബീഷ് ആദരിച്ചു.
ഏരിയ വൈസ് പ്രസിഡൻറ് കെ പി സുധീഷ്, ബൂത്ത് പ്രസിഡൻറ് കെ .കെ . സതീശൻ, രാജേഷ്, മാധവൻ, ഗോവിന്ദരാജ്, പ്രസംഗിച്ചു.
ഏരിയ ജനറൽ സെക്രട്ടറി സി കെ സന്തോഷ് സ്വാഗതവും പി എം അച്യുതൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി .
