കട്ടിപ്പാറ : ബിജെപി ചമൽ, ചുണ്ടൻകുഴി ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ ചമലിലെ വിവിധ പ്രദേശങ്ങളിൽ ഡോ: ബി.ആർ അംബേദ്കർ ജയന്തി ആഘോഷിച്ചു.
ബിജെപി താമരശ്ശേരി മണ്ഡലം ഉപാധ്യക്ഷനും, ബിജെപി ഓമശ്ശേരി പഞ്ചായത്ത് പ്രഭാരിയുമായ കെ.വി അനിൽ കുമാർ, ബിജെപി കട്ടിപ്പാറ പഞ്ചായത്ത് ജന:സെക്രട്ടറി ശിവരാമൻ കുന്നുമ്മൽ എന്നിവരുടെ നേതൃത്വത്തിൽ ദുർഗാ നഗർ ചുണ്ടൻകുഴി, അംബേദ്കർ നഗർ, വേണ്ടേക്കുംചാൽ, ചമൽ ടൌൺ എന്നിവിടങ്ങളിൽ അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ടി.ടി നാരായണൻ, ബാബു,സതീഷ് കുമാർ, അനിൽ എട്ടേക്ര, അച്ചുതൻ, വിജേഷ് കുട്ടൻ, സുജീഷ് പി.എം, സുബ്രഹ്മാണ്യൻ, ശ്രീധരൻ പി.എം, രാഗിൻ പി.ആർ എന്നിവർ പങ്കെടുത്തു.
