ചമൽ : ക്രിസ്തുവിൻ്റെ പീഡാനുഭത്തിൻ്റെയും കുരിശുമരണത്തിൻ്റെയും ഓർമ പുതുക്കിയാണ് വിശ്വാസികൾ ദുഖവെള്ളി ആചരിക്കുന്നത്. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിൻ്റെ ഭവനത്തിൽ നിന്ന് ഗാഗുൽത്താ മലയിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്ര അനുസ്മരിച്ചാണ് കുരിശിൻ്റെ വഴി നടത്തുന്നത്. ചമൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് കേളൻമൂല വഴി തിരിച്ച് കുരിശിൻ്റെ വഴി ചമൽ ദേവാലായത്തിൽ സമാപിച്ചു. കുരിശിൻ്റെ വഴി പ്രാർത്ഥനയക്ക് ചമൽ ഇടവക വികാരിയച്ചൻ ഫാദർ ജിൻറ്റോ വരകിൽ നേതൃത്വം കൊടുത്തു.