കോഴിക്കോട് : ഗോവയിലെ ബിച്ചോലിം മുനിസിപ്പാലിറ്റിയിലും “സമ്പൂർണ എർത്ത് എൻവയോൺമെന്റ് സൊലൂഷൻസ്” എന്ന സ്ഥാപനത്തിലുമുള്ള ഒരു സംഘം, കേരളത്തിലെ ഗ്രീൻ വേംസ് ഓർഗനൈസേഷന്റെ പെരുമ്പാവൂർ (എറണാകുളം) ,താമരശ്ശേരി (കോഴിക്കോട്)യിലുമുള്ള മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സന്ദർശിച്ചു.
ബിച്ചോലിം മാലിന്യ സംസ്കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ഗ്രീൻ വേംസ് ഏർപ്പെടുത്തിയ മികച്ച രീതികളും സാങ്കേതികവിദ്യകളും പഠിക്കാനാണ് സംഘം എത്തിയത്.
മാലിന്യങ്ങൾ വേഗത്തിൽ ബൈലിങ്ങിനും വേർതിരിക്കുകയും ചെയ്യുന്നതിനായി യന്ത്രങ്ങൾ ഉപയോഗിക്കുന്നു.
ജനങ്ങൾക്ക് ആകർഷകമായ ക്യാമ്പെയിനുകൾ നടത്തി സമ്പൂർണ മാലിന്യ സംസ്കരണം നടപ്പാക്കുന്നു.
തൊഴിലാളികൾക്ക് സുരക്ഷയും പരിശീലനവും ഉറപ്പാക്കുന്നു.
ഗ്രീൻ വേംസ് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും, ജനപങ്കാളിത്തം ഉൾപ്പെടെയുള്ള രീതികളും മാലിന്യ സംസ്കരണം അത്യന്തം ഫലപ്രദമാക്കുന്നതാണെന്ന് സംഘം വിലയിരുത്തി.
ഈ സന്ദർശനം മാലിന്യ സംസ്കരണ പ്രവർത്തനം പുതിയ തലത്തിലേക്ക് മാറ്റാൻ പ്രചോദനമായി,” എന്ന് സമ്പൂർണ എർത്ത് കമ്പനിയിലെ പ്രോജക്ട് മാനേജർ തേജശ്രീ കുമ്ഭാർ പറഞ്ഞു.
ഫെസിലിറ്റികളിലെ പ്രവർത്തനം വിശദമായി ഗ്രൂപ്പിന് കാണിച്ചുകൊണ്ട്, ഗ്രീൻവേംസ് റീജിയണൽ മാനേജർ ഫാരിസ് വിശദീകരണം നൽകി.
ബിച്ചോലിം മുൻസിപ്പാലിറ്റിയുടെ പ്രതിനിധികൾ ഗ്രീൻ വോംസ് സേവനം നൽകിക്കൊണ്ടിരിക്കുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി അതിൻറെ അടിസ്ഥാനത്തിൽ എന്തൊക്കെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ പറ്റുമെന്ന് മനസ്സിലായി എന്ന് മുൻസിപ്പാലിറ്റി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.റോഹൻ ഘാടി ,
ബിച്ചോലിം നഗരസഭ
ചെയർമാൻ
വിജയകുമാർ നത്കർ
ബിച്ചോലിം കൗൺസിലർമാരായ നിലേഷ് ടോപ്ലെ,
ദീപ ഷിർഗകർ ,
പുണ്ടലിക് ഫളാരി , സമ്പൂർണ എർത്ത് മാനേജർ
തേജശ്രീ കുംബാർ സമ്പൂർണ എർത്ത് പ്ലാൻ്റ് മാനേജർ
ഉദ്ദേഷ് ഗാഡ് തുടങ്ങിയവർ സംബന്ധിച്ചു.
