കട്ടിപ്പാറ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീർ പഹൽഗാം ഭീകരക്രണത്തിൽ കൊല്ലപെട്ട പൗരന്മാർക്ക് അനുശോചനം രേഖപ്പെടുത്തി പ്രതിഷേധ ജ്വാല തെളിയിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സലാം മണക്കടവൻ ആദ്യക്ഷത വഹിച്ചു, ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ ടി റിഫായത്ത് മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി എം നഈം, സി കെ സി ഹസ്സൈനാർ തുടങ്ങിയവർ സംസാരിച്ചു.
പീയൂസ് ചമൽ, അമൽ ടാസ്, ഡിജിൻലാൽ, രാജെഷ് വി, അജീഷ് ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
