Trending

കട്ടിപ്പാറ റബ്ബർ ഉദ്പാദക സംഘം ജനറൽ ബോഡി യോഗം നടത്തി.




കട്ടിപ്പാറ : കട്ടിപ്പാറ റബ്ബർ ഉദ്പാദ സംഘം പ്രസിഡണ്ട് സെബാസ്റ്റ്യൻ ഏറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോഴിക്കോട് റബ്ബർ ബോർഡ് A.D.0 ജമാൽ ഉദ്ഘാടനം ചെയ്തു.

കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ കൺവിനർ രാജു തുരുത്തിപ്പള്ളി കെ.വി. സെബാസ്റ്റ്യൻ, മുഹമ്മദ് അബ്ദുറഹിമാൻ, ബാബു ചെട്ടി പറമ്പിൽ എന്നിവർ സംസാരിച്ചു. റബ്ബർ ഉദ്പാദക സംഘം പ്രസിഡണ്ടായി ഇരുപത്തിഅഞ്ച് വർഷം പൂർത്തിയാക്കിയ സെബാസ്റ്റ്യൻ ഏറത്തിനെ കട്ടിപ്പാറ മിൽക്ക് സൈസ്റ്റി മുൻ പ്രസിഡണ്ട് ജോസഫ് മണിമല മെമറ്റോയും പൊന്നാടയും നൽകി ആദരിച്ചു. കട്ടിപ്പാറ ഉദ്പാദക സംഘം വൈസ് പ്രസിഡണ്ട് അശോകൻ അരിക്കരകണ്ടി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post