കട്ടിപ്പാറ : സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കട്ടിപ്പാറ പഞ്ചായത്തിലെ ചുണ്ടൻകുഴി - കാപ്പാടുമ്മൽ അങ്കണവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബേബി രവീന്ദ്രൻ, CDPO പുഷ്പ. ടി. കെ, ICDS സൂപ്പർവൈസർ ലിത തുടങ്ങിയവർ സംസാരിച്ചു. NP കുഞ്ഞാലിക്കുട്ടി സ്വാഗതവും അങ്കണവാടി വർക്കർ സുധ. പി. എം നന്ദിയും പറഞ്ഞു.
