പുതുപ്പാടി :മാസപ്പടി വിവാദത്തിൽ BJP തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴയിൽ പ്രകടനവും പിണറായിയുടെ കോലം കത്തിക്കുകയും ചെയ്തു.
മാസപ്പടി വിവാദത്തിൽ SFIO മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെ പ്രതി ചേർത്തത് പിണറായിയുടെ അഴിമതിയുടെ വ്യക്തമായ തെളിവാണ്. ഈ വൻ അഴിമതിക്ക് കാരണക്കാരൻ മുഖ്യമന്ത്രിയായതിനാൽ അദ്ദേഹം ഉടൻ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനവും കോലം കത്തിക്കലും.
പരിപാടിക്ക് BJP തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ടി.എ. സെബാസ്റ്റ്യൻ മാസ്റ്റർ, മണ്ഡലം ജനറൽ സിക്രട്ടറി ടി.പി.അനന്തനാരായണൻ മുൻ മണ്ഡലം പ്രസി. കെ.കെ.ബൈജു, ന്യൂനപക്ഷ മോർച്ച മുൻ ജില്ല പ്രസി.ജോണി കുമ്പളുങ്കൽ, രാജേഷ്.പി. ആർ , ലാലൻ .സി.ജി, മനോജ്. P, പ്രവീൺ പുതിയേട്ടിൽ സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നല്കി.
