തിരുവമ്പാടി: കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് (20) ആണ് ആഴമേറിയ കയത്തിൽ മുങ്ങിമരിച്ചത്.
കോഴിക്കോട് ദേവഗിരി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സന്ദേശ് നിലമ്പൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലുള്ള സംഘം ആണ് തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സന്ദേശ് വെള്ളത്തിൽ ചാടിയത്,
വിനോദയാത്രക്കായി എത്തിയ ആറംഗ സംഘത്തിൽപ്പെട്ടയാളാണ് വെള്ളത്തിൽ മുങ്ങി മരിച്ച സന്ദേശ്
