Trending

വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ എതിർക്കാൻ പോലും ആർജ്ജവമില്ലാത്ത വയനാട് എം.പി പ്രിയങ്ക നാടിന് തന്നെ അപമാനമാണെന്ന് ബി.ജെ.പി




കോടഞ്ചേരി : പാർലമെൻ്റിൽ വഖഫ് ഭേദഗതി ബിൽ പാസ്സായതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് BJP തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ പ്രകടനം നടത്തി.
എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം ആരാഞ്ഞ് പാർലമെന്റിൽ വിപുലമായ ചർച്ചകൾക്കു ശേഷമാണ് ബിൽ പാസ്സാക്കപ്പെട്ടത്. ഈ ബില്ലിൻ്റെ ചർച്ചയിൽ എതിർക്കാൻ പോലും ആർജ്ജവമില്ലാത്ത വയനാട് എം.പി പ്രിയങ്ക കോൺഗ്രസ്സിനും നാടിനും തന്നെ അപമാനമാണ്. ബില്ലിനെ എതിർത്ത CPM മുനമ്പം ഉൾപ്പെടെയുള്ള കേരള ജനതയെ വഞ്ചിക്കുകയാണ് ചെയ്തത്. അതിനാൽ LDFനെയും UDF നെയും കേരള ജനത ഒറ്റപ്പെടുത്തണമെന്ന് BJP മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രകടനത്തെ അഭിസംബോധന ചെയ്തു കൊണ്ട് BJP മണ്ഡലം പ്രസിഡണ്ട് ടി.എ.സെബാസ്റ്റ്യൻ, മണ്ഡലം ജന.സിക്രട്ടറിമാരായ ടി.പി. അനന്തനാരായണൻ, പ്രജീഷ് പൂക്കാട്ട്, ന്യൂനപക്ഷ മോർച്ച മുൻ ജില്ല പ്രസിഡണ്ട് ജോണി കുമ്പളുങ്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം.സജീവൻ തുടങ്ങിയവർ സംസാരിച്ചു.
രാജേഷ്.പി.ആർ, ലാലൻ.സി.ജി, സ്കറിയ, ഏലിയാസ്, ഗോപാലൻ, സുബീഷ് കണ്ണോത്ത്, പി.വി സാബു തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post