ചമൽ :- വെണ്ടേക്കുംചാൽ കാപ്പാട് മിച്ചഭൂമിയിൽ ആൾ താമസമില്ലാത്ത വീട്ടിൽ ലഹരി ഉപയോഗവും വിൽപ്പനയും ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ കൊലവിളിയും വടിവാൾ വീശലും നടന്നു. മൂന്ന് ആളുകളെ നാട്ടുകാർ സംഘടിച്ച് പോലീസിനെ ഏൽപ്പിച്ചു. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു.
വെണ്ടോക്കുംചാൽ - കാപ്പാട് മിച്ചഭൂമിയിൽ
വാടക വീട്ടിൽ വെച്ച് നീളം കൂടിയ കൊടുവാൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു.
പുതുപ്പാടി മലോറം
പുനത്തിൽ മുഹമ്മദ് യാസിർ (27), ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ (23), കൊക്കം പേരുമ്മൽ ഹരീഷ് (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഏതോ ആക്രമണം നടത്താനായി സൂക്ഷിച്ചു വെച്ച ആയുധമാണ് കണ്ടെടുത്തത്.പ്രതികൾ കഞ്ചാവ് വിപണനം നടത്തുന്നവരാണ് എന്ന വിവരത്തെ തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
