Trending

അഡ്വ. ബിഎ ആളൂര്‍ അന്തരിച്ചു; ഗോവിന്ദച്ചാമി, കൂടത്തായി ജോളി തുടങ്ങിയ പ്രതികള്‍ക്കായി വാദിച്ച്‌ ശ്രദ്ധേയനായ അഭിഭാഷകൻ

അഭിഭാഷകൻ ബിജു ആന്റണി ആളൂ‍ർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പ്രമാദമായ പല കേസുകളിലും പ്രതിഭാഗം വാദിച്ചിരുന്ന ആളൂർ വാർത്തകളില്‍ ഏറെ ഇടംപിടിച്ച വ്യക്തിയാണ്.

ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ചപ്പോഴും കൂടത്തായി ജോളിക്ക് വേണ്ടി ഹാജരായപ്പോഴും ആളൂർ ചർച്ചയായി. കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകളില്‍ പ്രതിഭാഗം വാദിക്കാനെത്തുന്നത് ആളൂരിന്റെ പതിവായിരുന്നു. ഇലന്തൂർ നരബലിക്കേസിലും പെരുമ്ബാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ ബലാത്സംഗക്കൊലയിലും പ്രതികള്‍ക്കായി ആളൂർ വാദിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി പള്‍സർ സുനിക്കായി ആദ്യ ഘട്ടത്തില്‍ വാദിക്കാൻ എത്തിയതും ആളൂരായിരുന്നു.

തൃശൂർ എരുമപ്പെട്ടി സ്വദേശിയായിരുന്നു അദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അവശതയിലായ ആളൂരിനെ ശ്വാസതടസത്തെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post