പ്രാദേശത്ത് കൂടെ ഒഴുകുന്ന തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി ഭീമമായ തോതിൽ വെള്ളം കെട്ടിനിർത്തി താഴ്‌വാരത്ത് താമസിക്കുന്ന ആളുകൾക്ക് ഭീഷണിയാവുന്ന തരത്തിൽ നിർമ്മിച്ച തടയണയും, അശാസ്ത്രീയമായ രൂപത്തിൽ തോടിന് കുറുകെ നിർമ്മിച്ച പാലവും അടിയന്തിരമായി പൊളിച്ചുനീക്കി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് സിപിഐ(എം) കട്ടിപ്പാറ ലോക്കൽ കമ്മിറ്റി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഇക്കോ ടൂറിസം, ഫാം ടൂറിസം ഉൾപ്പെടെയുള്ള നൂതന വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ ജീവന് ഭീഷണിയാവാത്ത തരത്തിൽ ടൂറിസ്റ്റ് സംരംഭങ്ങൾ കട്ടിപ്പാറ പ്രദേശത്തിന്റെ വികസനത്തിനുതകുംവിധം ഉയർന്ന് വരണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.നിധീഷ് കല്ലുള്ളതോട്, സി.പി നിസാർ, ലത്തീഫ് ക്വാറി, അഖിൽ എം എസ്, അബ്ദുൽ അസീസ്, മുജീബ് സി.കെ എന്നിവർ സ്ഥലം സന്ദർശിച്ചു.
