Trending

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച കെ.പി ഹരിഹരന് അനുമോദനം നൽകി.


താമരശ്ശേരി : പതിനേഴ് വർഷകാലത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെ സിതുത്യർഹമായ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിച്ച ചമൽ സ്വദേശിയായ കെ.പി ഹരിഹരന് സിപിഐഎം ചമൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജന്മനാട്ടിൽ അനുമോദനം നൽകി.

കഴിഞ്ഞ 17 വർഷമായി മെഡിക്കൽ കോളേജിൽ എത്തുന്ന നാട്ടുകാർക്ക് വലിയ സഹായവും ആശ്വാസവും ആയിരുന്നു ഹരിഹരന്റെ സേവനം .ചമൽ അങ്ങാടിയിൽ സംഘടിപ്പിച്ച പരിപാടി സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി.സി വാസു ഉദ്ഘാടനം ചെയ്തു.

വിഷ്ണു ചുണ്ടൻകുഴി അധ്യക്ഷനായി.കെ കെ അപ്പുക്കുട്ടി ,കെ.ആർ ബിജു , സെബാസ്റ്റ്യൻ കണ്ണന്തറ,കെ.ആർ രാജൻ, കെ.സി ലെനിൻ, ഇമ്മാനുവൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post