കോടഞ്ചേരി : കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു, ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6.30 ഓടെ വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സമയത്ത് ശക്തമായ കാറ്റടിച്ച് വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണു.ഇതിനെ തുടർന്ന് ലൈൻ പൊട്ടി വെള്ളത്തിൽ വീണതിനെ തുടർന്നാണ് കുട്ടികൾക്ക് ഷോക്കേറ്റത്. ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
