Trending

വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം യുവാവിന് ആൾക്കൂട്ട മർദനം





വടകര: തിരുവള്ളൂരിൽ വാഹനമിടിച്ചതെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദ്ദിച്ചതായി പരാതി. ബൈക്കിൽ വാഹനം തട്ടിയെന്ന ആരോപണത്തെ തുടർന്നാണ് ആക്രമണമുണ്ടായത്.


നിരവധി തവണ ക്ഷമാപണം നടത്തിയതും, വാഹനം ശരിയാക്കാമെന്ന് അപേക്ഷിച്ചതുമുണ്ടായിരുന്നുവെങ്കിലും മർദ്ദനം തുടർന്നുവെന്നാണ് പരാതി. സംഭവത്തിൽ യുവാവിന് തലക്കും കൈക്കും പരിക്കേറ്റു.

അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്ന് പ്രദേശവാസികൾ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post