ചമൽ: അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ചമൽ മേഖലാ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മക്കളുടെ അമ്മമാരെ ആദരിച്ചു.
BDS പഠനം പൂർത്തീകരിച്ച ഡോ. തീർത്ഥ ഉണ്ണിയുടെ മാതാവ് മിനി ഉണ്ണി, നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റായി ജോലി ലഭിച്ച വിവേക് കെ.പി യുടെ മാതാവ് ശർമിള വിജയൻ, മഴവിൽ മനോരമ ബംബർ ചിരി ഫെയിം അനന്ദു അയ്യപ്പന്റെ മാതാവ് നിഷ അയ്യപ്പൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
ജീവിതത്തിലെ അനവധി പ്രയാസങ്ങൾ അതിജീവിച്ച് മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ച അമ്മമാർ ഈ ആദരവിന് തീർച്ചയായും അർഹരാണെന്ന് ചടങ്ങിൽ പൊന്നാട അണിയിച്ച് സംസാരിച്ച ബിജെപി കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.പി. രാമദാസ് പറഞ്ഞു. ഇവരെ ആദരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ബിജെപി താമരശ്ശേരി മണ്ഡലം ഉപാധ്യക്ഷൻ കെ.വി. അനിൽ അധ്യക്ഷത വഹിച്ചു.
പി.എം. രതീഷ്, ബിജെപി താമരശ്ശേരി മണ്ഡലം കർഷകമോർച്ച പ്രസിഡണ്ട് അഖിലേഷ് മാളശ്ശേരി,എൻ.കെ. വേലായുധൻ, 6-ാം ബൂത്ത് കൺവീനർ ജിതു കൃഷ്ണ, ബിന്ദു രവീന്ദ്രൻ, ശ്രീജ കീരൻ, നിഷ, കെ.ടി തങ്കമണി, പ്രേമരാജൻ, കെ.പി അശോകൻ, ഹരീഷ്, കെ.ടി. ഹരിദാസൻ, ബിന്ദു അശോകൻ, ഷിബിന രതീഷ് എന്നിവർ സംസാരിച്ചു.