Trending

ചമൽ മേഖലയിൽ തെരുവ് നായ ശല്യം വർദ്ധിക്കുന്നു ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണം.

കട്ടിപ്പാറ : ചമൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായയുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നു. കോഴികൂട്ടിൽ കയറി കോഴികളെ തെരുവ് നായ്ക്കൾ പിടിച്ച് കൊണ്ടുപോകുന്നു. വിട്ടുമുറ്റത്തു കൂടി നടക്കുന്ന കോഴികളെ പകൽ സമയത്ത് ഓടിച്ച് പിടിച്ച് കടിച്ച് കൊല്ലുകയും ചെയ്യുന്നു. തെരുവ് നായ്ക്കൾ കൂട്ടന്മായി വന്ന് ആട്ടിൻ കൂടിൽ രാത്രിയിൽ കയറി ആടുകളെ ആക്രമിക്കുന്നു. 

ആടുകളെയും കോഴികളെയും കൊന്ന് തിന്നുന്ന തെരുവ് നായ്ക്കളെ നശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്വികരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ. വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post