Trending

പൊള്ളാച്ചി–വാൽപ്പാറയിൽ ട്രാവലർ അപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം


പൊള്ളാച്ചി: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ 8 മലയാളികൾക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരത്തിനായി എത്തിയ ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 12ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. വാൽപ്പാറയിലേക്കുള്ള മലനിരപ്പാതയിലെ പതിമൂന്നാം ഹെയർപിന്ന് വളവിൽ വച്ചായിരുന്നു അപകടം.
ഡ്രൈവർക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ട്രാവലർ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ഏകദേശം 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

വൈകുന്നേരത്തോടെയായിരുന്നു അപകടം.
പൊള്ളാച്ചി–വാൽപ്പാറ റൂട്ടിൽ 40-ലധികം ഹെയർപിന്ന് വളവുകൾ ഉള്ളതിനാൽ അപകടസാധ്യത കൂടുതലാണ്. വളവും കുത്തനെയുള്ള ഇറക്കവും കാരണം വാഹനം നിയന്ത്രണം വിട്ടതാകാമെന്ന് പ്രാഥമിക വിലയിരുത്തൽ.

Post a Comment

Previous Post Next Post