Trending

കുട്ടികൾക്ക് നേരെ പരാക്രമം; ചോദ്യം ചെയ്ത പിതാവിനെ മൺവെട്ടി കൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ


താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ കുട്ടികൾക്ക് നേരെ പരാക്രമം നടത്തുകയും, ചോദ്യം ചെയ്ത കുട്ടികളുടെ പിതാവിനെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 30-ാം തീയതി, റോഡരികിൽ ബസ്സിൽ കയറാനായി നിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെയാണ് പ്രതി ആക്രമണം നടത്തിയത്. ഇത് ചോദ്യം ചെയ്ത കുട്ടികളുടെ പിതാവായ റഷീദിനെ മൺവെട്ടി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

സംഭവ ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും, മയക്കുമരുന്നിന് അടിമയായതിനാൽ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയതിനെ തുടർന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി ഇതിനുമുമ്പ് നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പ്രതി.

Post a Comment

Previous Post Next Post