താമരശ്ശേരി : പരപ്പൻപൊയിൽ താഴത്തു വലത്തു വയലിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ മൈമൂന ഹംസയും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ബബിത സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു വിളവെടുപ്പ് നിർവഹിച്ചു.
പ്രാദേശിക കർഷകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ കെ. ടി. ബാലരാമൻ, ടി. വി. അനീഷ്‌കുമാർ, നാസർ ഡെൽറ്റ, അർച്ചന, ഷൈനി എന്നിവർ പങ്കെടുത്തു.
പ്രദേശത്തെ കൃഷി പ്രവർത്തനങ്ങൾക്ക് ഉണർവ് പകരുന്നതാണ് ഇത്തരം കൂട്ടായ്മകൾ എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.