Trending

ഐശ്വര്യ കൂട്ടായ്മ അമ്പയത്തോട് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ചു.

അമ്പയത്തോട്: ഐശ്വര്യ കൂട്ടായ്മ അമ്പയത്തോടിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വാർഡ് മെമ്പർ അയൂബ് കാറ്റാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ മികവുകൾ സമൂഹത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണെന്നും വിദ്യാർത്ഥികൾ കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.എം. പ്രസൂൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ.പി. സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ലൈല ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിജയത്തിന് പിന്നിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിർണായക പങ്ക് ഉണ്ടെന്നും ഭാവിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും അവർ പറഞ്ഞു.

താമരശ്ശേരി പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി എ.ആർ. സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു. എം. അനിൽകുമാർ, എ.പി. ഷെരീഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിജയികൾക്ക് ഉപഹാരങ്ങളും മൊമെന്റോകളും നൽകി ആദരിച്ചു.

റൈഹാനത്ത് സ്വാഗതവും രജിത നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post