Trending

പരിസ്ഥിതി ദിനം ആചരിച്ചു.


ചമൽ : ചമൽ ഗവണ്മെന്റ് എൽ പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ സി ലെനിൻ മുഖ്യാതിഥിയായി. പൂർവ വിദ്യാർത്ഥി ദാമോദരൻ സംഭാവന ചെയ്ത ഫലവൃക്ഷത്തൈ ക്യാമ്പസിൽ വച്ചു പിടിപ്പിച്ചു. 

ഷംല പി എച്ച്., പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി, പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.
 ടി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
 ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, മേരി ഷൈനി.പി.ജെ.,അഖില സി.പി, സന്തോഷ്, അതുല്യ വി.എസ്, രഞ്ജിത.പി സംബന്ധിച്ചു.

Post a Comment

Previous Post Next Post