Trending

എസ്എസ്എൽസി ഉന്നത വിജയികൾക്ക് അനുമോദനവും നോട്ടുബുക്ക് വിതരണവും നടത്തി


കട്ടിപ്പാറ: ഹോളി ഫാമിലി ഹൈസ്കൂളിലെ 1997 എസ്.എസ്.എൽ.സി ബാച്ച് സഹപാഠികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സഹപാഠികളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും പഠനോപകരണ സഹായത്തിന്റെ ഭാഗമായി നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് മാതൃകയാണെന്നും വിദ്യാർത്ഥികളുടെ ഭാവി വിജയങ്ങൾക്ക് ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്നും അവർ പറഞ്ഞു.

പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും അനുമോദനങ്ങളും നൽകി. കൂടാതെ സഹപാഠികളുടെ മക്കൾക്കായി നോട്ടുബുക്കുകൾ വിതരണം ചെയ്ത് പുതിയ അധ്യയന വർഷത്തിന് പിന്തുണയും കൈത്താങ്ങും നൽകി.

സുബൈർ, ഷെരീഫ്, നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സഹപാഠിയും കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ജനപ്രതിനിധിയുമായ  നിധീഷ് കല്ലുള്ളത്തോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൈനി സ്വാഗതവും ഷിബു നന്ദിയും രേഖപ്പെടുത്തി.

സഹപാഠികളുടെ സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് പ്രകടമാക്കിയ പരിപാടി ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഭാവിയിലും വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post