കട്ടിപ്പാറ: സഖാവ് കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി കട്ടിപ്പാറയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രഭാതഭേരിയോടെയും പതാക ഉയർത്തിയുമാണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്.
മുതിർന്ന സഖാവ് വേലായുധൻ ഇടിഞ്ഞകുളം പതാക ഉയർത്തി. തുടർന്ന് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ കിടപ്പുരോഗികളെ സന്ദർശിക്കുന്ന പരിപാടിക്കും തുടക്കമായി.
സി.പി.ഐ.എം കട്ടിപ്പാറ നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ ടൗണിൽ ജനകീയ ശുചീകരണവും നടത്തി. സാമൂഹിക പ്രതിബദ്ധതയും ജനകീയ ഇടപെടലുകളും ഉയർത്തിപ്പിടിച്ചാണ് കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
ദിനാചരണ ചടങ്ങിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സി.എം. അസീസ് കട്ടിപ്പാറ, ടി.കെ. മൂസ, റോജി ടി.ജെ., സന്തോഷ് നെടുങ്ങാട്, ദിനേശൻ മൂത്തേടത്ത്, പ്രകാശൻ എം.കെ., സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരായ ഫൈസൽ ചെറുതോട്ടത്തിൽ, ജിതേഷ് കുമാർ താഴ്‌വാരം, ബ്രാഞ്ച് സെക്രട്ടറി കിഷോർ കുമാർ, പൊതുപ്രവർത്തകൻ സലിം പുല്ലടി, ചുമട്ടുതൊഴിലാളി നാസർ പിലാക്കണ്ടി, സഖാവ് കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.