Trending

സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ഓണക്കിറ്റ് വിതരണം നടത്തി



പരപ്പൻപൊയിൽ: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പരപ്പൻപൊയിൽ മേഖലയുടെ നേതൃത്വത്തിൽ കിടപ്പുരോഗി സന്ദർശനവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചാടിക്കുഴി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കിടപ്പുരോഗികൾക്ക് നൽകാനുള്ള ഓണക്കിറ്റുകൾ വളണ്ടിയർമാർക്ക് കൈമാറി.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം രത്നവല്ലി ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി. ലിജു, ട്രഷറർ കെ. പി. ഹരിദാസൻ, കെ. പി. ചന്ദ്രൻ, അബ്ദുൽ സിയാദ്, എ. കെ. സുമ എന്നിവർ സംസാരിച്ചു.

കിടപ്പുരോഗികളെ വീടുകളിൽ സന്ദർശിച്ച് ആവശ്യമായ പരിചരണവും പിന്തുണയും നൽകുന്ന ഗൃഹസന്ദർശന പരിപാടിയുടെ മേഖലാതല ഉദ്ഘാടനം സോണൽ രക്ഷാധികാരി ടി. കെ. അരവിന്ദൻ മാസ്റ്റർ നിർവഹിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ വിവിധ പ്രദേശങ്ങളിലെ കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

ഓണക്കാലത്ത് സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്കും കിടപ്പുരോഗികൾക്കും സ്നേഹവും കരുതലും പകരുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസവും പിന്തുണയും നൽകുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓണക്കിറ്റ് വിതരണം നടത്തിയത്.

Post a Comment

Previous Post Next Post