Trending

പരിസ്ഥിതിലോല മേഖല ESA . കരട് വിജ്ഞാപനം 10.ദിവത്തിനുള്ളിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കണം. ഹൈക്കോടതി.

കൊച്ചി: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല ഇ. എസ്.എ.കരട് വിജ്ഞാപനത്തിൻ്റെ മലയാള പരിഭാഷ 10 ദിവസത്തിനകം പ്രസിദ്ധികരിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ കൺവീനർ രാജു ജോൺ തുരുത്തിപ്പള്ളി . വി ഫാം കർഷക ഫൗണ്ടേഷനു വേണ്ടി സാലി ജോസ് കണ്ണഞ്ചിറ.രാജു പൈക്കയിൽ എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നിർണായക ഉത്തരവ്.

 ഹർജിക്കാർക്ക് വേണ്ടി അഡ്വ. സുമിൻ എസ് . നെടുങ്ങാടൻ ഹാജരായി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജൂലൈ 30 ന് പ്രസിദ്ധികരിച്ച ഏഴാമത്തെ കരട് വിജ്ഞാപനം ഇംഗ്ലീഷിൽ മാത്രമായതിനാൽ മലയോര മേഖലയിലെ കർഷകർക്കും സാധാരണക്കാർക്കും മനസ്സിലാകുന്നില്ലെന്നും 60 ദിവസത്തിനകം അഭിപ്രായം അറിയിക്കാൻ സാധിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post