ഈങ്ങാപ്പുഴ : ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് പുതുപ്പാടിൽ വിവിധ കേന്ദ്രങ്ങളിൽ സ്വാഗത സംഘങ്ങൾ രൂപികരണവും പതാക ദിന പരിപാടികളും സംഘടിപ്പിച്ചു.
കരികുളം അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പയോണ, കക്കാട് വഴി തിരിച്ച് ക്ഷേത്രത്തിൽ തന്നെ സമാപിക്കുന്ന ശോഭയാത്രക്കും ആഘോഷ പരിപാടികൾ വിജയകരമാക്കാൻ കരികുളത്ത് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ :-
രക്ഷാധികാരിമാർ: അനിൽകുമാർ എം.സി
ഷാജി ആർ.പി
ആഘോഷപ്രമുഖ്: നിഖിലേഷ് കെ
സഹആഘോഷപ്രമുഖ് : വിവേക് കെ.വി
ട്രഷറർ : അനൂപ് എം വിജയൻ
ടാബ്ലോ:സജിലേഷ് ,അഖിൽ
അലങ്കാരം: രാജൻ കെ എസ് ,ബിനീഷ്, മനു, ജിജിത്ത്
പ്രസാദം : പ്രഭാകരൻ കെ എസ് ,സുധാകരൻ
പരസ്യം : രതീഷ് പി സി
അന്നദാനം : സന്ദീപ് കുമാർ ,അനൂപ് എം എസ്
മെയ്ക്കപ്പ് : വിജേഷ് കെ വി.
അടിവാരം : കണലാട് ക്ഷേത്രത്താൽ നിന്നും ആരംഭിച്ച അടിവാരം അങ്ങാടിയിലൂടെ തോട്ടത്തിൽ ക്ഷേത്രത്തിൽ സമാപിക്കുന്ന ശോഭയാത്രക്ക് വേണ്ടി അടിവാരത്ത് ചേർന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.
സാബു പി വി രക്ഷാധികാരിയും പിആർ ശ്രീജിത്ത് ആഘോഷ പ്രമുഖും
മിഥുൻ ഉണ്ണിക്കണ്ണൻ, ശ്രീജേഷ് പുതുയോട്ടിൽ, അഭിലാഷ് പി എസ്, യദു കൃഷ്ണൻ പള്ളിയാറക്കൽ, പി കെ ഷൈജു, നിതിൻ സുധാകരൻ തുടങ്ങിയവർ അംഗങ്ങളായ സ്വാഗത സംഘം ആണ് രൂപീകരിച്ചത്.
കണ്ണപ്പൻകുണ്ട്, വള്ളിയാട്, അമ്പലപ്പടി - കൊട്ടാരക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിലും ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങൾക്ക് വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു.
പതാക ദിനം : കരികുളത്ത് സ്വാഗത സംഘം രക്ഷാധികാരി ശ്രീ. ആർ.പി.ഷാജി പതാക ഉയർത്തി. ആഘോഷ പ്രമുഖ് കെ. നിഖിലേഷ് സ്വാഗത സംഘ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അടിമാരം, പൊട്ടിക്കൈ, വള്ള്യാട്, മട്ടിക്കുന്ന്, കണ്ണപ്പൻകുണ്ട്, കക്കാട്, മലപുറം, കൊട്ടാരക്കോത്ത്, പെരുമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും ശ്രീകഷ്ണ ജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ടുള്ള പതാക ദിനം ആചരിച്ചു.