കൊടുവള്ളി : എസ്ഐആറിന്റെ പേരിൽ
രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന്
ബിജെപി കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രടറി ഗിരീഷ് തേവള്ളി പറഞ്ഞു.
SIR നടപടികൾ തെറ്റാണെന്ന് പ്രചരിപ്പിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം എംഎൽഎ പി കെ ഫിറോസ്
സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി
നേതൃത്വത്തിൽ സംഘടിപ്പിച്ച
എംഎൽഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യുഡിഎഫിനുണ്ടായ തെരഞ്ഞെടുപ്പ് വിജയത്തിൽ അന്ന്
നേതാക്കൾ പരസ്യമായി പറഞ്ഞത് വിജയത്തിനുള്ള പ്രധാന കാരണം
എസ്ഐആർ നടപ്പിലാക്കിയതിലൂടെ
ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും അനധികൃത വോട്ടുകളും
നീക്കം ചെയ്യപ്പെട്ടത് വിജയത്തിൻറെ പ്രധാന കാരണമായി എന്നതാണ്.
നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് ഇന്ന് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ ശ്രമം വിലപ്പോവില്ല.
എം എൽ എ ഓഫീസിനു മുന്നിൽ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡ് സ്ഥാപിച്ചു .
മണ്ഡലം പ്രസിഡന്റ് പി സി രാജേഷ് അധ്യക്ഷനായി .
റൂറൽ ജില്ലാ ഭാരവാഹികളായ
ഷാൻ കട്ടിപ്പാറ, മനോജ് നടുക്കണ്ടി, ഷൈമ വിനോദ് , ടി ശ്രീനിവാസൻ , താമരശ്ശേരി മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ്,
മണ്ഡലം ജനറൽ സെക്രട്ടറിമാരായ രതി രാധാകൃഷ്ണൻ ,പി സി പ്രമോദ്,
മനോജ് കെ പി , ജില്ലാ കമ്മിറ്റി അംഗം
അഡ്വ ബിജു പടിപ്പുരക്കൽ എസ് ടി മോർച്ച ജില്ലാ പ്രസിഡൻറ് സുരേഷ് എന്നിവർ പ്രസംഗിച്ചു .
കെ പി മുരളീധരൻ, അനിൽകുമാർ കെ,
വി എം ഷാജു, അനിൽകുമാർ സി ,
അഖിൽ പുല്ലാളൂർ, കെ അശോകൻ മാസ്റ്റർ, ശ്രീജിത്ത് കെ
ബബീഷ് എ കെ , രജീഷ് വേണാടി, രാജീവ് ബാലൻ എന്നിവർ നേതൃത്വം നൽകി