Trending

ഉന്നതവിദ്യാഭ്യാസത്തിന്‌ 200 കോടി, ഫൈവ്‌ ജി മൊബൈൽ സേവനം വേഗത്തിലാക്കും മികച്ച പ്രഖ്യാപനവുമായി കേരളബജറ്റ്


തിരുവനന്തപുരം:

സർവ്വകലാശാലകൾക്ക്‌ 200 കോടി ഫൈവ്‌ ജി മൊബൈൽ സേവനം വേഗത്തിലാക്കും. ജില്ലാ സ്‌കിൽ പാർക്കുകൾക്കായി 350 കോടി.ഉന്നതവിദ്യാഭ്യാസത്തിന്‌ 200 കോടി,കണ്ണൂരിൽ പുതിയ ഐടി പാർക്ക്‌, കൊല്ലത്ത്‌ ടെക്‌നോപാർക്ക്‌, നാല്‌ ഐടി ഇടനാഴികൾ നിർമ്മിക്കും ,മൈക്രോ ബയോളജി സെന്റർ ഓഫ്‌ എക്‌സലൻസ്‌ സ്ഥാപിക്കും. ഐ ടി സ്ഥാപനങ്ങളിൽ സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ്‌. സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എന്‍ ബാലഗോപാൽ പ്രഖ്യാപിച്ചു.



ദേശീയ അന്തർദേശീയ തലങ്ങളിൽ കേരളം പ്രശംസനീയമായ നേട്ടമാണ്‌ കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്‌. മികച്ച ഭരണ നിർവ്വഹണ സംവിധാനവും കേരളത്തിലേതാണ്‌. സാമ്പത്തിക വർഷത്തിൽ ജിഎസ്‌ടി വരുമാന വളർച്ചയിൽ 14.5 ശതമാനം വളർച്ചനേടി. ലോകസമാധാനം അങ്ങേയറ്റം വെല്ലുവിളി നേരിടുകയാണ്‌.  ലോകസമാധാനത്തിനായി 2 കോടി മാറ്റി വെയ്‌ക്കും . കേരളത്തിൽ ലോകസമാധാന സമ്മേളനം വിളിച്ചുചേർക്കും.


ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾക്ക്‌ തുടക്കമിടും.  സർവ്വകലാശാലകളിൽ 1500 പുതിയ ഹോസ്‌റ്റൽ മുറികളും  250 രാജ്യാന്തര മുറികളും നിർമ്മിക്കും.  മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പ്‌ 150 പേർക്ക്‌ നൽകുമെന്നും ധനമന്ത്രി

Post a Comment

Previous Post Next Post