യുദ്ധം പരിഹാരമല്ല, മാനവരാശിക്ക് ആപത്ത്;മുസ്ലിം ലീഗ് കമ്മറ്റി യുദ്ധവിരുദ്ധ സായാഹ്ന സംഗമം
യുദ്ധം പരിഹാരമല്ല, മാനവരാശിക്ക് ആപത്ത് എന്ന പ്രമേയത്തിൽ താമരശ്ശേരി പഞ്ചായത്ത് തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റി യുദ്ധവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.മുഹമ്മദ് ഹാജി അദ്ധ്യക്ഷതവഹിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഗമത്തിൽ അഷിഖ് ചെലവൂർ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു.
റഷ്യൻ ആക്രമത്തിൽ യുക്രൈനിൽ കൊലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ആദരാഞ്ജലികൾ അർപ്പിച്ച് തുടങ്ങിയ സംഗമത്തിൽ സി.എച്ച് ഷാജൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
അഷ്റഫ് തങ്ങൾ,എൻ.പി മുഹമ്മദലി മാസ്റ്റർ,ബി.എം ആർഷ്യ (മെംബർ), എ..പി.ഭാസ്ക്കരൻ, എപി അബൂബക്കർ എന്നിവർ സംസാരിച്ചു.
ടി.പി കാദർ ,എൻ.പി ഇബ്രാഹിം,ഫസൽ മക്ക, എ.കെ അസീസ്, സി. വേലായുധൻ, ലത്തീഫ് പി സി, മുഹമ്മദ് ഷാനു, നബീൽ,പി.ടി യൂസുഫ് തുടങ്ങിയവർ നേതൃത്വം നൽകി.നസീർ ഹരിത സ്വാഗതവും നദീർ അലി നന്ദിയും പറഞ്ഞു.
