തിരുവമ്പാടി ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനാനുമതി : ആരോഗ്യ വിഭാഗം പരിശോധന നടത്തി
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമറ്റോറിയ (പൊതു ശ്മശാനം) ത്തിന്റെ പ്രവർത്തനാനുമതി ലഭിക്കുന്നതിനായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് നൽകിയ അപേക്ഷകയുടെ അടിസ്ഥാനത്തിൽ ജില്ലാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സുരേഷ് കുമാർ സി.കെ(ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1 ഇൻ ചാർജ് ) ചന്ദ്രശേഖരൻ കെ.കെ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 ) ജില്ലാ ആരോഗ്യ വിഭാഗം കോഴിക്കോട് എന്നിവർ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഗ്യാസ് ക്രിമറ്റോറിയം പരിശോധന നടത്തി.ജില്ലാ കലക്ടറുടെ അനുമതി കൂടി ലഭിക്കുന്നതോടെ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ.എ .അബ്ദുറഹിമാൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് , ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ എന്നിവർ സന്നിഹിതരായിരുന്നു.
