ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കർണാടക സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിലെ 22കാരിയായ ശ്രവ്യയാണ് മരിച്ചത്.
വീട്ടിലെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയിൽ ഇരുട്ടായതിനാൽ ടൂത്ത് പേസ്റ്റ്‌നടുത്ത് വെച്ച എലി വിഷം അബദ്ധത്തിൽ എടുത്ത് ഉപയോഗിക്കുകയായിരുന്നു.
ഉടനെ അബദ്ധം മനസിലായി വിഷം കഴുകിക്കളയുകയായിരുന്നു. പിന്നീട് വയറുവേദനയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ആരോഗ്യനില വഷളായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയാണ് ശ്രവ്യ.