ഐ എസ് എൽ എട്ടാം സീസണിലെ രാജാക്കന്മാരെ ഇന്നറിയാം. കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി ഫൈനൽ രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കും.
കന്നി കിരീടമാണ് രണ്ടു മഞ്ഞപ്പടകളുടെയും മോഹം.
2014 ലെയും 2016 ലെയും കിരീട നഷ്ടത്തിന് കണക്ക് തീർക്കാൻ കേരളത്തിന്റെ കൊമ്പന്മാർ ഫറ്റോർദയിലെത്തിക്കഴിഞ്ഞു.
വിന്നേഴ്സ് ഷീൽഡിന്റെ ഗർവ്വുമായി എത്തിയ ഓവൻ കോയിലിന്റെ ജംഷെദ്പൂരിനെ തോൽപിച്ചാണ് അഡ്രിയാൻ ലൂണ ക്യാപ്ടനായ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം.
