താമരശ്ശേരി: കേരളത്തിൻ്റെ സമഗ്രപുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സിൽവർ ലൈൻ പദ്ധതി നടപ്പാക്കൽ അനിവാര്യമാണെന്ന് ജനതാദൾ (എസ്) കൊടുവള്ളി നിയോജകമണ്ഡലം കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
കേരളത്തെ മാറ്റത്തിൻ്റെ പാതയിലേക്ക് നയിക്കുന്ന പദ്ധതി എന്ന നിലയിൽ സിൽവർ ലൈൻ അതിവേഗ പാത ഭാവിതലുറക്കും നിലവിലെ ഗതാഗതപ്രതിസന്ധികൾ പരിഹരിക്കുന്നതിനും അത്യാവശ്യമാണ്. ചില തത്പര കക്ഷികളെ കൂട്ടുപിടിച്ചു കൊണ്ട് നാടിൻ്റെ വികസന പദ്ധതികളെ തകർക്കാനുള്ള പ്രതിപക്ഷ നീക്കം ആപത്കരമാണെന്നും അത്തരം ശക്തികളെ ജനം ഒറ്റപ്പെടുത്തുമെന്നും യോഗം വിലയിരുത്തി. സിൽവർ ലൈൻ പദ്ധതി എൽ ഡി എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതും ജനകീയാംഗീകാരം ലഭിച്ചതുമാണ്. കേരളത്തിലെ റോഡുകളിലെ ഉയർന്ന വാഹനസാന്ദ്രതയും റോഡപകടങ്ങളിലുണ്ടാകുന്ന പെരുപ്പവും കണക്കിലെടുത്ത് പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പി സി എ റഹീം, കെ.കെ അബ്ദുള്ള, വിജയൻ ചോലക്കര,അഡ്വ.ബെന്നി ജോസഫ്, കെ.എം സെബാസ്റ്റ്യൻ മാസ്റ്റർ,എം.കെ.മുഹമ്മത് ബാവ, പി.ടി.സലാം, അലി മാനി പുരം, പി.കെ.ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.